വെടിക്കട്ടും പൂരവും കൊറോണ കാരണത്താൽ വേണ്ടന്ന് വെച്ചു: ഇനി നിഴൽ പൂരം മാത്രം

September 9, 2021
356
Views

തിരുവനന്തപുരം: കെ ടി ജലീലിനെ നിഷിദ്ധമായി വിമർശിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ.

തിരുവനന്തപുരം നിലയത്തിന്റെ ഇടപെടൽ മൂലം വളാഞ്ചേരി നിലയത്തിലെ വെടിക്കെട്ട് വേണ്ടന്ന് വെച്ചെന്ന ലീഗും, വെടിക്കെട്ട് ഉടൻ എന്നും ഫയർ ഇഞ്ചൻ കരുതിക്കോളു എന്ന ജലീലിന്റെ മറുപടിയും വെറും നിഴൽ യുദ്ധം മാത്രം.

തിരുവനന്തപുരത്ത് എത്തിയ ജലീലിനെ കൊറോണയുടെ തീവ്രത മുഖ്യമന്ത്രി കൃത്യമായി പറഞ്ഞ് മനസ്സിലാക്കിയതോടെ ചന്ദ്രികത്താളുമായി ED യുടെ മുന്നിലേക്ക് നിഴലായി പോകുകയും പുറത്തിറക്കുമെന്ന് പറഞ്ഞ ഏഴ് രേഖകൾ കൊറോണയെ ഭയന്ന് കൈരേഖകളായി പ്രഖ്യാപിക്കും.

പണ്ട് ജേക്കബ് പുന്നൂസ് എന്ന പോലീസ് മേധാവി പറഞ്ഞത് ജലീൽ മറന്ന് പോയി. ഐസ്കീം കേസ്സിൽ ഐസ് ക്രീം കേവലം വിനോദ സമയങ്ങളിലെ നേരമ്പോക്കാണ്. യാഥാർത്ഥത്തിൽ ബോഫോർസിനെ വെല്ലുന്ന അഴിമതിയാണത്. ജലീൽ ഓർക്കണം. അന്ന് ആരൊക്കെ എവിടെയൊക്കെ നിന്ന് കുഞ്ഞാലിയെ രക്ഷിച്ചെന്ന്.

ഇതെല്ലാം ഓർത്ത് തന്റേടം ഫെയ്സ്ബുക്കിലല്ല കാണിക്കേണ്ടത് എന്നും ജലീൽ ഓർക്കണം. 2006 അല്ല 2021 എന്നും ഓർമ്മയുണ്ടായാൽ എ.ആർ. നഗർ പൂരം പൊടിപൂരമാക്കാം. അല്ലെങ്കിൽ കൈരേഖ ജോതിഷത്തിൽ ഒരു സർട്ടിഫിക്കറ്റ് മേടിച്ച് ജലീലിന് വളാഞ്ചേരിയിൽ ഇരുന്ന് കുഴിയാന പൂരം നടന്നതും. എന്തായാലും കൊറോണ കണ്ടത് മൂലം നിഴൽ പൂരത്തിന് തിരികൊളുത്തുക ജലീൽ ലാൽ സലാം

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *