കുതിരാൻ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ല: 95 ശതമാനം നിർമാണവും പൂർത്തിയാക്കിയ കമ്പനി

July 18, 2021
159
Views

തൃശ്ശൂർ: കുതിരാൻ തുരങ്കം തുറക്കാനിരിക്കെ സുരക്ഷ പോരെന്ന വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് തുരങ്കം നിർമ്മിച്ച കമ്പനി പ്രഗതി . വെള്ളം ഒഴുകി പോകാൻ സംവിധാനമില്ല. മണ്ണിടിച്ചിൽ തടയാനുള്ള സംവിധാനവും കാര്യക്ഷമമല്ല. തുരങ്കത്തിന്റെ നിർമ്മാണം കൃത്യസമയത്ത് പൂർത്തിയാകാത്തതിന്റെ പേരിൽ പ്രഗതിയെ നിർമാണ ചുമതലയിൽ നിന്ന് നീക്കിയിരുന്നു.

മണ്ണുത്തി, വടക്കുഞ്ചേരി ദേശീയപാതയുടെ നിർമ്മാണം ഏറ്റെടുത്ത കെഎംസിയാണ് നിലവിൽ തുരങ്കപ്പാത നിർമ്മാണം പൂർത്തിയാക്കുന്നത്. തുരങ്കത്തിന് മേലെ കൂടുതൽ കോൺക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കിൽ ഉണ്ടാവുക വൻ ദുരന്തമായിരിക്കുമെന്ന് കമ്പനി വക്തവ് മുന്നറിയിപ്പ് നൽകി.

നിലവിൽ നിർമാണ ചുമതലയുള്ള കെഎംസി കമ്പനിക്ക് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പ്രഗതി കമ്പനി വക്താവ് വി ശിവാനന്ദൻ ആരോപിച്ചു.തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ ഇന്നലെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നൽകും. ഓഗസ്റ്റ് ഒന്നിന്ന് കുതിരാൻ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കലക്ടർ ഹരിത വി കുമാർ നിർദ്ദേശം നൽകിയിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *