എൽഐസി 2 പദ്ധതികൾ പുതുക്കി

February 4, 2022
83
Views

കൊച്ചി∙ എൽഐസി തങ്ങളുടെ ആനുവിറ്റി പദ്ധതികളായ ജീവൻ അക്ഷയ് VII (പ്ലാൻ 857), ന്യൂ ജീവൻ ശാന്തി (പ്ലാൻ 858) എന്നിവയുടെ ആനുവിറ്റി നിരക്കുകൾ പുതുക്കി. എൽഐസിയുടെ വെബ്സൈറ്റിലും എൽഐസി ആപ്പിലും ലഭ്യമായ കാൽക്കുലേറ്റർ ഉപയോഗിച്ച് ആനുവിറ്റി തുക കണക്കാക്കാവുന്നതാണ്. ജീവൻ അക്ഷയ് VII പദ്ധതി നിലവിലുള്ള വിതരണ സംവിധാനങ്ങൾക്കു പുറമേ കോമൺ പബ്ലിക് സർവീസ് സെന്ററുകളുടെ പുതിയ വിതരണ സംവിധാനത്തിലൂടെയും വാങ്ങാവുന്നതാണ്. പദ്ധതികൾ ഓൺലൈനായും ഓ‌ഫ്‌ലൈനായും ലഭ്യമാണ്.

Article Categories:
Business · Business News

Leave a Reply

Your email address will not be published. Required fields are marked *