മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി

July 15, 2021
162
Views

ഓമന മൃഗങ്ങളെ ഇനി വീട്ടില്‍ വളര്‍ത്താന്‍ ലൈസന്‍സ് എടുക്കണം .ഹൈക്കോടതിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത് . വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണം .

തദ്ദേശ സ്ഥാപനങ്ങളില്‍ റജിസ്റ്റര്‍ ചെയ്തു വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ പൊതു നോട്ടിസ് പുറപ്പെടുവിക്കണമെന്നും ഇതിനു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും കോടതി അറിയിച്ചു .

കൂടാതെ ഇനി വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്നും ആവശ്യമെങ്കില്‍ ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി .

അടിമലത്തുറ ബീച്ചില്‍ വളര്‍ത്തുനായയെ കൊന്ന സംഭവത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത് .

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *