കൊറോണ വ്യാപനം അതിരൂക്ഷം: ഞായറാഴ്ചകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം

August 27, 2021
229
Views

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഞായറാഴ്ചകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. 24ന് ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഈ ഞായറാഴ്ച മുതൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും.

സ്വാതന്ത്ര്യദിനവും ഓണവും കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ആഴ്ചകളിലും ഞായറാഴ്ച ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. ഓണത്തിന് ശേഷം സംസ്ഥാനത്ത് കൊറോണ കേസുകളിൽ വീണ്ടും ഗണ്യമായ വർധനവ് രേഖപ്പെടുത്തുന്നത് കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം.

കഴിഞ്ഞ രണ്ട് ദിവസവും സംസ്ഥാനത്ത് പ്രതിദിന കേസുകൾ 30,000ന് മുകളിലാണ്. ടിപിആറും കൂടിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ പൊതുഗതാഗതം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *