രാജ്യത്ത്​ പാചകവാതക വില വീണ്ടും കൂട്ടി

August 17, 2021
198
Views

ന്യൂഡല്‍ഹി: രാജ്യത്ത്​ പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്‍റെ വിലയാണ്​ വര്‍ധിപ്പിച്ചത്​. സിലിണ്ടറൊന്നിന്​ 25 രൂപയാണ്​ കൂട്ടിയത്​.

ഇതോടെ രാജ്യത്തെ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്‍റെ വില 866 രൂപ 50 പൈസയായി വര്‍ധിച്ചു. അതേസമയം, വാണിജ്യ സിലിണ്ടറിന്‍റെ വില നാല്​ രൂപ കുറച്ചു. 1619 രൂപയാണ്​ വാണിജ്യ സിലിണ്ടറിന്‍റെ വില. നേരത്തെ കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന്‍െറ വിലയും വര്‍ധിപ്പിച്ചിരുന്നു.

അതേസമയം, ഇന്ധന നികുതി കുറക്കാനാവില്ലെന്ന്​ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യു.പി.എ സര്‍ക്കാര്‍ ഓയില്‍ ബോണ്ടുകള്‍ ഇറക്കിയതി​നാല്‍ നികുതി കുറച്ച്‌​ വില പിടിച്ചു നിര്‍ത്താനാവില്ലെന്നായിരുന്നു നിര്‍മല സീതാരാമന്‍റെ വാദം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *