പിന്നേം പിന്നേം കഴിക്കാൻ തോന്നണ മലബാരാർടെ സ്പെഷ്യൽ ലക്കോട്ടപ്പം

January 23, 2022
69
Views

മലബാര്‍ സ്പെഷ്യൽ ലക്കോട്ടപ്പം ആർക്കാ ഇഷ്ടല്ലാത്തെ..
ചേരുവകള്‍

മൈദ- ഒന്നര കപ്പ്
കോഴിമുട്ട- ഒന്ന്
ഉപ്പ് – ഒരു നുള്ള്
മുട്ട ചിക്കിയെടുക്കാന്‍

കോഴിമുട്ട- നാലെണ്ണം
പഞ്ചസാര- അഞ്ച് ടേബിള്‍ സ്പൂണ്‍
നെയ്യ്- ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് – നാലെണ്ണം
ഉണക്ക മുന്തിരി -പത്തെണ്ണം
ഏലയ്ക്കപ്പൊടി- മൂന്ന് നുള്ള്
പാവു കാച്ചാന്‍
പഞ്ചസാര- ഒരു കപ്പ്
വെള്ളം- ഒരു കപ്പ്

തയ്യാറാക്കുന്ന വിധം
പകുതി പഞ്ചസാരയും മൈദയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കോഴിമുട്ട നല്ല അയവില്‍ കലക്കിയെടുക്കുക. ശേഷം ഉപ്പും ചേര്‍ക്കുക. ചൂടായ ദോശക്കല്ലില്‍ പൂരിയുടെ വലുപ്പത്തില്‍ ദോശപോലെ ഒഴിച്ച് മുട്ട ചിക്കിയെടുത്ത് നടുവില്‍വെച്ച് നാലുഭാഗവും മടക്കിയെടുക്കുക.
ഇങ്ങനെ നാലെണ്ണം ഉണ്ടാക്കുക. പഞ്ചസാര പാനിയാക്കുക. അപ്പം എടുത്ത് നടുഭാഗം നാലായി കീറി പാനിയൊഴിച്ച് ഉപയോഗിക്കാം.
മുട്ട ചിക്കുന്ന വിധം: മുട്ടയും പഞ്ചസാരയും അണ്ടിപ്പരിപ്പും മുന്തിരിയും എലയ്ക്കപ്പൊടിയും യോജിപ്പിക്കുക. ഒരു പാനില്‍ നെയ്യൊഴിച്ച് അതിലേക്ക് ഈ കൂട്ട് ഒഴിച്ച് ചിക്കിയെടുക്കുക.

Article Categories:
Health · Travel

Leave a Reply

Your email address will not be published.