കേരളത്തിന്റെ സമകാലിക രാഷ്ട്രീയ വിഷയങ്ങളെ ആഴത്തിൽ തൊടുന്ന ദൃശ്യങ്ങളുമായി രണ്ട് എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ പേജിലൂടെയാണ് ടീസർ റിലീസായത്. മത രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങളെയും അഴിയാക്കുരുക്കുകളെയുമാണ് ചിത്രം ഉന്നം വയ്ക്കുന്നതെന്ന് ടീസർ സൂചന നൽകുന്നുണ്ട്. നർമ്മത്തിൽ പൊതിഞ്ഞൊരു രാഷ്ട്രീയ ചിത്രം മാത്രമെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.
എന്നാൽ മാറിയ സാമൂഹികാന്തരീക്ഷവും ടീസറിന്റെ സ്വഭാവവും മുൻനിർത്തി ചിത്രത്തിൽ നിന്ന് മറ്റെന്തൊക്കെയോ പ്രതീക്ഷിക്കുന്നുണ്ട് പ്രേക്ഷകർ . ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജിത് ലാലാണ്. ബിനുലാൽ ഉണ്ണിയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന് ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത് അനീഷ് ലാൽ ആർ എസ്സാണ്. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. വിഷ്ണു ഉണ്ണികൃഷ്ണനു പുറമെ അന്ന രേഷ്മ രാജൻ, ടിനിടോം, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ്സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ , ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു.
ബാനർ – ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണം – പ്രജീവ് സത്യവ്രതൻ , സംവിധാനം – സുജിത് ലാൽ , ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ് , കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം, മാനേജിംഗ് ഡയറക്ടർ – മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് വർക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, ആലാപനം – കെ കെ നിഷാദ്, ചമയം – പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , പി ആർ ഓ – അജയ് തുണ്ടത്തിൽ.