ഏജന്റിനാൽ വഞ്ചിക്കപ്പെട്ട കൊല്ലം സ്വദേശി അജ്മൽ സുലൈമാൻ അലി അഹമ്മദ് പ്ലീസ് ഇന്ത്യ തണലിൽ നാട്ടിലെത്തി

August 13, 2021
164
Views

ദമാം : ഏജന്റിനാല്‍ വഞ്ചിക്കക്കപ്പെട്ട് സൗദി അറേബ്യയില്‍ ദുരിത ജീവിതത്തില്‍ അകപ്പെട്ട അജ്മല്‍ എന്ന 24കാരന്‍ പ്ലീസ് ഇന്ത്യ പ്രവര്‍ത്തകരുടെ അക്ഷീണ പരിശ്രമത്തിനൊടുവില്‍ നാട്ടിലെത്തി ഒന്നരവര്‍ഷത്തോളം ഇഖാമ എടുത്തു നല്‍കാതെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാതിരുന്നതുകൊണ്ട് ഹോസ്പിറ്റലില്‍ പോകാനോ മറ്റ് ആവശ്യങ്ങള്‍ക്ക് പുറത്തുപോകാനോ വാക്‌സിനേഷന്‍ എടുക്കുന്നതിനോ സൗദി ഗവണ്‍മെന്റിന്റെ തവക്കല്‍ന ആപ്ലിക്കേഷനില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് അജ്മലിന് സാധിച്ചിരുന്നില്ല

കൊല്ലം ജില്ലയില്‍ വെളിയനല്ലൂര്‍ സ്വദേശിയായ അജ്മല്‍ 2020 ഫെബ്രുവരി 18 നാണ് ദമാമില്‍ എത്തിയത്. തിരുവനന്തപുരം സ്വദേശിയായ വിസ ഏജന്റ് മുഹമ്മദ് റാഫി 50000 രൂപയും തിരുവനന്തപുരം വള്ളക്കടവില്‍ മഹാഭാരത് എയര്‍ ട്രാവല്‍ ഏജന്‍സി 48000 രൂപയും സൗദിയില്‍ പ്ലാസ്റ്റിക് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് അജ്മലിന്റെ പക്കല്‍നിന്നും കൈപ്പറ്റി. ജീവിതം പച്ചപിടിക്കും എന്ന ശുഭപ്രതീക്ഷയില്‍ സൗദിയിലെത്തിയ അജ്മലിന് നേരിടേണ്ടിവന്നത് ഇഖാമ പോലും ലഭിക്കാതെയുള്ള ദുരിതജീവിതം ആയിരുന്നു. ഉപ്പയും ഉമ്മയും ഉമ്മുമ്മയും അടങ്ങിയ നിര്‍ധന കുടുംബത്തിലെ അംഗമായ അജ്മല്‍ കടം വാങ്ങിയ തുക യാണ് ഏജന്റിന് ബാങ്ക് ട്രാന്‍സ്ഫറിലൂടെ കൈമാറിയത്. തനിക്ക് നഷ്ടമായതുക തിരികെ ലഭിക്കുന്നത്തിനും നഷ്ടപരിഹാരത്തിനും അജ്മല്‍ നോര്‍ക്കയുമായി ബന്ധപ്പെട്ട് കൊല്ലം ഓയൂര്‍ പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ദമാമില്‍ വെമ്പിനാല്‍ പ്ലാസ്റ്റിക് കമ്പനി ജീവനക്കാരനായി എത്തിയ അജ്മലിന് കമ്പനി ഇഖാമ നല്‍കാതെ ഒന്നരവര്‍ഷത്തോളം തീരാദുരിതം സമ്മാനിക്കുകയും നാട്ടിലുള്ള ഏജന്‍സി അജ്മലിന്റെ കാര്യത്തില്‍ ഇടപെടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്ലീസ് ഇന്ത്യയുടെ നിരന്തര ഇടപെടല്‍ കൊണ്ട് അജ്മലിന് നാട്ടിലേക്കുള്ള യാത്ര സാധ്യമായത്. തുടര്‍ന്ന് പ്ലീസ് ഇന്ത്യ നോര്‍ക്കയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ട്രാവല്‍സിനെതിരെ നടപടി എടുക്കുകയുണ്ടായി കമ്പനിയില്‍ നിന്നും സൗജന്യമായി കിട്ടുന്ന വിസയ്ക്ക് പ്രവാസികളില്‍ നിന്നും ഭീമമായ തുക ഈടാക്കുന്ന ഏജന്റ് മാര്‍ക്കും ഏജന്‍സിക്കും എതിരെ പ്ലീസ് ഇന്ത്യ നോര്‍ക്കയ്ക്ക് നിവേദനം സമര്‍പ്പിക്കും

പ്രവാസികളുടെ വിഷയത്തില്‍ നോര്‍ക്കയുടെ ഇടപെടലില്‍ പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി നോര്‍ക്കയ്ക്ക് പ്രത്യേകം നന്ദി അറിയിച്ചു. ലത്തീഫ് തെച്ചിയോടൊപ്പം ഈസ്റ്റേണ്‍ പ്രൊവിന്‍സ് കോര്‍ഡിനേറ്റര്‍ രബീഷ് കോക്കല്ലൂര്‍,ഷാജി കൊമ്മേരി, അനസ്, അഡ്വക്കേറ്റ് ജോസ് എബ്രഹാം, അഡ്വക്കേറ്റ് റിജിജോയ്, അന്‍ഷാദ് കരുനാഗപ്പള്ളി, നീതു ബെന്‍, വിജയ ശ്രീരാജ്, മൂസാ മാസ്റ്റര്‍, സുധീഷ അഞ്ചുതെങ്ങ് എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ അജ്മലിന്റെ പ്രശ്‌നപരിഹാത്തിനായി ഇടപ്പെട്ടു .തന്റെ സഹോദരി (അനുജത്തി ) മരണപെട്ട സമയത്ത് പോലും ഇഖാമ ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല എന്നതും വളരെ ദു:ഖത്തോടെ അജ്മല്‍ സാമൂഹ്യ പ്രവര്‍ത്തകരോട് പറഞ്ഞു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *