മലയാളി വിദ്യാര്‍ഥി ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു

July 26, 2021
165
Views

ബംഗളൂരു: എസ്​.എസ്​.എല്‍.സി പരീക്ഷ കഴിഞ്ഞ്​ നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി വിദ്യാര്‍ഥിനി ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു. കോഴിക്കോട്​ കൊയിലാണ്ടി ബീച്ച്‌​ റോഡ്​ മര്‍കുറി ഹൗസില്‍ റഷീദ്​ മുനഫറി​ന്‍റെയും ഹൗലത്ത്​ ബീവിയുടെയും മകന്‍ മബ്​നാന്‍ (16) ആണ്​ മരിച്ചത്​.

ബംഗളൂരു ലിംഗരാജപുരം ജ്യോതി ഹൈസ്​കൂള്‍ പത്താം ക്ലാസ്​ വിദ്യാര്‍ഥിയാണ്​. 20 വര്‍ഷമായി റഷീദ്​ മുനഫറും കുടുംബവും ബംഗളൂരു ഖാണറി റോഡിലെ വസതിയിലാണ്​ താമസം. ബംഗളൂരുവിലെ നഗരജീവിതം അവസാനിപ്പിച്ച്‌​ കുടുംബം നാട്ടിലേക്ക്​ മടങ്ങാനിരിക്കെയാണ്​ മബ്​നാന്‍റെ അപകട മരണം.

ഒരു മാസമായി കുടുംബം നാട്ടിലായിരുന്നു. മബ്നാന് പരീക്ഷ എഴുതാനും ബംഗളൂരിലെ വീട് ഒഴിയാക്കാനുമാണ് ഉമ്മയും സഹോദരിയോടും കൂടെ മബ്നാന്‍ വന്നത്. സഹപാഠിയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ വൈറ്റ്​ഫീല്‍ഡില്‍വെച്ച്‌​ ബി.എം.ടി.സി ബസുമായി കൂട്ടിയിടിച്ചാണ്​ അപകടം.

സഹോദരങ്ങള്‍: മുആദ് മുനഫര്‍, ഹന്നത്ത് ബീവി, ഖദീജ ഹന്നത്ത്. ബംഗളൂരു കെ.എം.സി.സി പ്രവര്‍ത്തകര്‍ തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *