കഴിഞ്ഞ ഇരുപത്തിയൊന്ന് വര്‍ഷമായി വേദന സഹിക്കുന്നു – മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍

August 4, 2021
293
Views

തന്റെ ആരോഗ്യപരമായ കാര്യത്തില്‍ സുപ്രധാന വെളിപ്പെടുത്തലുമായി നടന്‍ മമ്മൂട്ടി. തന്റെ ഇടത്കാലിന്റെ ലിഗ്മെന്റ് പൊട്ടിയിട്ട് ഇരുപത്തിയൊന്ന് വര്‍ഷമായിട്ടും ഓപ്പറേഷന്‍ ചെയ്തിട്ടില്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും തന്‍റെ കാല് ചെറുതാകും. പിന്നേം ആളുകള്‍ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നത്.

കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ നടന്ന സന്ധി മാറ്റിവെയ്ക്കല്‍ റോബോട്ടിക് ശസ്ത്രക്രിയയുടെ ഉദ്ഘാടന ചടങ്ങിലാണ് നടന്റെ വെളിപ്പെടുത്തല്‍ വന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്നത് എന്ന പ്രത്യേകതയും ഈ ആശുപത്രിക്കുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *