മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വിസ നല്‍കി യു എ ഇ

August 19, 2021
175
Views

ദുബായ് : മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരുമിച്ച്‌ ഗോള്‍ഡന്‍ വിസ നല്‍കി യു എ ഇ. മലയാള സിനിമാ താരങ്ങള്‍ക്ക് ഇങ്ങനെയൊരു ബഹുമതി ലഭിക്കുന്നത് ആദ്യമായിട്ടാണ്.

യു എ ഇയുടെ ദീര്‍ഘകാല താമസ വിസയാണ് ഗോള്‍ഡന്‍ വിസ. പത്തുവര്‍ഷമാണ് ഈ വിസയുടെ കാലാവധി. അടുത്ത ദിവസങ്ങളില്‍ ഇരുവരും ദുബായിലെത്തി ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് വിവരം.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന പ്രമുഖര്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കുന്നത്. ബോളിവുഡിലെ നിരവധി താരങ്ങള്‍ക്ക് മുന്‍പ് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *