ഒളിമ്ബിക്‌സില്‍ ഇന്ത്യയിലേക്ക് മെഡല്‍ കൊണ്ടുവന്ന ഹോക്കി ടീം അംഗം ശ്രീജേഷിനെ കാണാന്‍ മമ്മൂട്ടിയെത്തി. ഇന്ന് രാവിലെയാണ് മമ്മൂട്ടി ശ്രീജേഷിന്റെ കിഴക്കമ്ബലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.
ശ്രീജേഷിനെ അഭിനന്ദിക്കുന്നതിനൊപ്പം ‘സ്‌നേഹം കൊണ്ടു പൊതിഞ്ഞ’ ഒരു പൂച്ചെണ്ടും മമ്മൂട്ടി സമ്മാനിച്ചു. ഒളിമ്ബിക്‌സ് മെഡല്‍ ശ്രീജേഷ് താരത്തിന് കാണിക്കുകയും ചെയ്തു.നിര്‍മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടിയെത്തിയത്.
ഇന്നലെ സര്‍ക്കാര്‍ ശ്രീജേഷിന് രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കുമെന്നും അറിയിച്ചിരുന്നു.