മുടിവെട്ടാനെന്ന പേരിൽ വിളിച്ചു വരുത്തി പത്തുവയസ്സുകാരനെ പീഡനത്തിനിരയാക്കി; മുസ്ലിംലീഗ് പ്രവർത്തകൻ അറസ്റ്റിൽ

August 1, 2021
154
Views

പാലക്കാട്‌: മുടിവെട്ടാനെന്ന വ്യാജേന പത്ത് വയസ്സുകാരനെ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുസ്സീംലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് കൊപ്പം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
നാട്യമംഗലത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന അന്‍പത് വയസ്സുകാരനായ മുഹമ്മദ് ബഷീറാണ് പത്ത് വയസ്സുകാരനെ ഇവിടേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചത്.

പ്രതിയ്ക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇതിനു മുന്പും ഇയാള്‍ കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രാദേശിക മുസ്ലീംലീഗ് പ്രവര്‍ത്തകനാണ് മുഹമ്മദ് ബഷീര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *