പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു

October 7, 2021
325
Views

ഓച്ചിറ∙: പൊറോട്ട കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9ന് ഹരീഷ് വരവിള ഗവ:എല്‍പി സ്കൂളില്‍ സമീപത്തെ ബന്ധു വീട്ടിലെത്തി ഹോട്ടലില്‍നിന്നു വാങ്ങിയ പൊറോട്ട കഴിക്കുകയായിരുന്നു .

രണ്ടാമത്തെ പൊറോട്ട പകുതി കഴിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഓച്ചിറ പൊലീസ് കേസെടുത്തു. ഭാര്യ: ശ്രീലത. മക്കള്‍: ഹരിത,ഹരി ജിത്ത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *