മകളുടെ പേരില്‍ തുടങ്ങിയ ബേക്കറി തുറക്കാനായില്ല; കടം കയറിയ യുവാവ്​ തൂങ്ങി മരിച്ച നിലയില്‍

August 6, 2021
295
Views

ബാലരാമപുരം: ഏറെ പ്രതീക്ഷകളുമായി മകളുടെ പേരില്‍ തുടങ്ങിയ ബേക്കറി തുറക്കാനാകാതെ കടബാധ്യത ഏറിയ യുവാവിനെ വീടിന്​ സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം ശാലിഗോത്രത്തെരുവ് ന്യൂ സ്ട്രീറ്റില്‍ ശ്രീനന്ദനയില്‍ മുരുകന്‍ (41) ആണ്​ മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിന് പുറകില്‍ തുണിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബാലരാമപുരം ദേശീയപാതയില്‍ തയ്ക്കാപ്പള്ളിക്ക് സമീപം ശ്രീനന്ദന എന്ന പേരില്‍ ബേക്കറി കട ജനുവരിയിലാണ് മുരുകന്‍ തുടങ്ങിയത്. ഭാര്യയുടെ സ്വര്‍ണാഭരങ്ങല്‍ പണയം വച്ചും ബാങ്കില്‍ നിന്ന്​ വായ്​പയെടുത്തുമാണ്​ ബേക്കറി തുടങ്ങിയത്​. ലോക്​ഡൗണ്‍ കാരണം കട തുറക്കാനാകാത്തതിനാലും കച്ചവടം ഇല്ലാത്തതിനാലും ഏറെ പ്രയാസത്തിലായിരുന്നു മുരുകന്‍.

നിത്യവൃത്തിക്ക്​ പോലും വരുമാനം തികയാത്തതിന്‍റെ സങ്കടം പലപ്പോഴും വീട്ടുകാരുമായി ഇദ്ദേഹം പങ്കു വെച്ചിരുന്നു. കച്ചവടമില്ലാത്തതിനാല്‍ വായ്​പകളുടെ ബാധ്യതയും താങ്ങാനാകുന്നുണ്ടായിരുന്നില്ല. ഉച്ചക്കടയിലെ ബേക്കറിയില്‍ വര്‍ഷങ്ങളായി ജോലി നോക്കിയിരുന്ന മുരുകന്‍ സ്വന്തമായി ഒരു ബേക്കറി തുടങ്ങണമെന്ന ആഗ്രഹത്തിലാണ് തയ്ക്കാപ്പള്ളിക്ക് സമീപം ബേക്കറി ആരംഭിച്ചത്. നളിനിയാണ്​ മുരുകന്‍റെ ഭാര്യ. മകള്‍: ശ്രീനന്ദന.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *