മരണദിവസം ഫെയ്സ്ബുക്കില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പങ്കുവച്ചശേഷം യുവാവ് ജീവനൊടുക്കി

August 11, 2021
283
Views

തൊടുപുഴ∙ മരണദിവസം ഫെയ്സ്ബുക്കില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പങ്കുവച്ചശേഷം യുവാവ് ജീവനൊടുക്കി. അടിമാലി ആനച്ചാല്‍ ഓലിക്കുന്നേല്‍ ദീപുവാണ്(34) തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടില്‍ തിങ്കളാഴ്ച പകല്‍ തൂങ്ങിമരിച്ചത്.

ഫെയ്സ്ബുക്കിലെ പോസ്റ്റ് ശ്രദ്ധയില്‍പെട്ട ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. കരിമണ്ണൂര്‍ ഹൈസ്‌കൂള്‍ ജംക്‌ഷനില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു.

ജീവനക്കാരനായിരുന്ന ബാര്‍ബര്‍ ഷോപ്പ് പിന്നീട് ഏറ്റെടുത്തു നടത്തുകയായിരുന്നു. പിന്നാലെ കോവിഡ് എത്തിയതോടെ വരുമാനം നഷ്ടപ്പെട്ട് വലിയ കടക്കെണിയിലേക്ക് എത്തിയിരുന്നതായാണു ബന്ധുക്കള്‍ നല്‍കുന്ന വിവരം. സാമ്ബത്തിക ബാധ്യതയാവാം മരണകാരണമെന്നാണു തൊടുപുഴ പൊലീസ് പറയുന്നത്. സംസ്കാരം നടത്തി. ഭാര്യ: മായ. മകന്‍: ആദിനാഥ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *