മംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

May 12, 2022
92
Views

കണ്ണൂർ: മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. മംഗളൂരു മുള്ളേഴ്‌സ് കോളേജിലെ ഹോസ്റ്റലിലാണ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിത്.

കണ്ണൂർ അഴീക്കോട് സ്വദേശിനി സാന്ദ്രയാണ് (20) മരിച്ചത്. മൂന്നാം വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയാണ് സാന്ദ്ര. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സുഖമില്ലെന്ന് പറഞ്ഞ് ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ സാന്ദ്രയെ പിന്നീട് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

മരിക്കുന്നതിന് മുമ്പ് സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകൾ ഡിആക്ടിവേറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published.