മലയാളികളുടെ പ്രിയ നായികയായ മഞ്ജു പത്രോസ് ബിഗ് ബോസ് സീസണ്‍ രണ്ടില്‍ ഉണ്ടായിരുന്നു. ബിഗ് ബോസില്‍ എത്തിയതോടെ താരത്തിന് നേരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. താരത്തിനെതിരെ സൈബര്‍ ആക്രമണവും രൂക്ഷമായിരുന്നു. ഭര്‍ത്താവുമായി മഞ്ജു വേര്‍പിരിയുന്നു, ടിക്ക് ടോക്ക് താരം ഫുക്രുവുമായി പ്രണയം തുടങ്ങി നിരവധി ഇല്ലാക്കഥകളായിരുന്നു പ്രചരിക്കപ്പെട്ടത്. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പഴിതാ താരം ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയതിന് പിന്നാലെ നേരിട്ട ചില സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. എന്തുകൊണ്ടാണ് ഫുക്രുവിനോട് അടുപ്പക്കൂടുതല്‍ ഉണ്ടായതെന്ന് താരം തുറന്നു പറയുന്നു. തന്റെ മകനെപ്പോലെയാണ് ഫുക്രുവിനെ കണ്ടതെന്ന് മഞ്‍ജു പറയുന്നു. സുഹൃത്തിനെ ഒരിക്കലെങ്കിലും കെട്ടിപ്പിടിക്കാത്തവര്‍ ഉണ്ടോയെന്നും നടി ചോദിക്കുന്നു.
‘ബിഗ് ബോസില്‍ ഉണ്ടായിരുന്ന സമയത്ത് ഏറെ മിസ് ചെയ്തത് മകന്‍ ബെര്‍ണാച്ചനെയാണ്. എന്റെ മകനെ പോലെ കുസൃതി കളിച്ച് നടക്കുന്ന ആളായിരുന്നുഫുക്രു. മകനെ പോലെ കണ്ടിട്ടുള്ള ആ പയ്യന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ തന്നെ ഞെട്ടിച്ചു. ബിഗ് ബോസില്‍ നിങ്ങള്‍ കണ്ട പൊട്ടിത്തെറികള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എങ്ങനെ റിലേറ്റ് ചെയ്യാന്‍ പറ്റുന്നു എന്ന് എനിക്ക് അറിയില്ല, എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല, ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെയുള്ളത്. അതില്‍ ഒരു മത്സരത്തിന്റെ ഭാഗം കൂടി ഉള്ളതുകൊണ്ടാവും. ഇനി എനിക്കങ്ങനെ ഒരു അട്രാക്ഷന്‍ തോന്നിയാല്‍ അത് ഈ പൊടിക്കൊച്ചിനോട് തോന്നുമോ. അവന് പത്തിരുപത്തിമൂന്ന് വയസേ ഉള്ളൂ. എനിക്ക് ഇപ്പോള്‍ 39 വയസായി. അവിടെ എന്റെ പ്രായത്തിലുള്ള പ്രദീപേട്ടനുണ്ട്. ഷാജി ചേട്ടനുണ്ട്. അവരോട് ഒന്നും തോന്നാത്ത എന്ത അട്രാക്ഷനാണ് എനിക്ക് ആ പൊടിക്കൊച്ചിനോട് തോന്നാനുള്ളത്?’, മഞ്ജു ചോദിക്കുന്നു.