ഉവൈസിയുമായുള്ള സഖ്യം ആവശ്യമില്ല: തിരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ തനിച്ച്‌ മത്സരിക്കുമെന്ന് മായാവതി

June 27, 2021
135
Views

ലഖ്‌നോ: അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യമുണ്ടാക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി തനിച്ച്‌ മത്സരിക്കുമെന്ന് മായാവതി പറഞ്ഞു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളുമായുള്ള സഖ്യം മാത്രമാണ് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുള്ളൂവെന്ന് മായാവതി വ്യക്തമാക്കി. 117 സീറ്റില്‍ 97ല്‍ അകാലിദളും 20ല്‍ ബി.എസ്.പിയും മത്സരിക്കും. എന്നാല്‍ യു.പി തിരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായുള്ള സഖ്യസാധ്യതകളെ എസ്.പി നേതാവ് അഖിലേഷ് യാദവ് തള്ളിയിരുന്നു.

അതേസമയം, സമാന മനസ്‌കരായ ചെറുപാര്‍ട്ടികളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഏതാനും ബി.എസ്.പി നേതാക്കള്‍ താനുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, 2019ല്‍ പരാജയപ്പെട്ടതുപോലെ ഒരു സഖ്യം ഇനിയുണ്ടാവില്ല. കോണ്‍ഗ്രസ് യു.പിയില്‍ അതീവ ദുര്‍ബലമാണ്. 2017ല്‍ 100ലേറെ സീറ്റ് നല്‍കിയിട്ടും അവര്‍ക്ക് ജയിക്കാനായില്ല. കോണ്‍ഗ്രസിനെ യു.പിയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു’- അഖിലേഷ് യാദവ് പറഞ്ഞു.

Article Tags:
· ·
Article Categories:
India · Politics

Leave a Reply

Your email address will not be published. Required fields are marked *