മിസോറമില്‍ ബിജെപി സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു

May 6, 2023
18
Views

മിസോറമിലെ ചക്മ ഓട്ടോണമസ് ഡിസ്ട്രിക്‌ട് കൗണ്‍സില്‍(സിഎഡിസി) തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു.

ഐസ്വാള്‍: മിസോറമിലെ ചക്മ ഓട്ടോണമസ് ഡിസ്ട്രിക്‌ട് കൗണ്‍സില്‍(സിഎഡിസി) തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു.

ആറു പേര്‍ക്കു പരിക്കേറ്റു. അമിത്കുമാര്‍ ചക്മയാണു കൊല്ലപ്പെട്ടത്.

ലോഖിസുരി ഗ്രാമത്തില്‍ പ്രചാരണം നടത്തവേ ഒരു സംഘം അക്രമികള്‍ അമിത്കുമാറിനെ കുത്തിക്കൊല്ലുകയായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. രംഗ്ക്ഷാഷ്യ സീറ്റിലെ സ്ഥാനാര്‍ഥിയായിരുന്നു അമിത്കുമാര്‍. ഈ സീറ്റിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്നു മിസോറമിലെ ഏക ബിജെപി എംഎല്‍എയായ ബി.ഡി. ചക്മ ആവശ്യപ്പെട്ടു.

നേരത്തെ ചക്മ കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് അംഗമായിരുന്നു അമിത്കുമാര്‍. മുന്പു രണ്ടു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്‌സരിച്ചു വിജയിച്ചു. പിന്നീട് എംഎന്‍എഫില്‍ ചേര്‍ന്ന അമിത്കുമാര്‍ ഈയിടെയാണു ബിജെപിയിലെത്തിയത്. ‌24 അംഗ ചക്മ കൗണ്‍സിലിലേക്ക് മേയ് ഒന്പതിനാണു തെരഞ്ഞെട‌ുപ്പ് നടക്കുക. മേയ് 11നു വോട്ടെണ്ണും.

Article Categories:
India · Politics

Leave a Reply

Your email address will not be published. Required fields are marked *