ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് വെ​ള്ളി; മീ​ര​ഭാ​യി ചാ​നു​വി​ന് ച​രി​ത്ര നേ​ട്ടം

July 24, 2021
145
Views

ടോ​ക്കി​യോ: ഭാ​രോ​ദ്വ​ഹ​ന​ത്തി​ലൂ​ടെ ഇ​ന്ത്യ ടോ​ക്കി​യോ ഒ​ളി​മ്ബി​ക്സി​ല്‍ ആ​ദ്യ മെ​ഡ​ല്‍ നേ​ടി. 49 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ മീ​രാ​ഭാ​യ ചാ​നു​വാ​ണ് വെ​ള്ളി മെ​ഡ​ല്‍ നേ​ടി ച​രി​ത്രം നേ​ട്ടം ഇ​ന്ത്യ​യ്ക്ക് സ​മ്മാ​നി​ച്ച​ത്. സ്നാ​ച്ചി​ലും ക്ലീ​ന്‍ ആ​ന്‍റ് ജ​ര്‍​ക്കി​ലും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്താ​ണ് ചാ​നു സ്വ​പ്ന നേ​ട്ട​ത്തി​ലേ​യ്ക്ക് എ​ത്തി​യ​ത്.

സ്നാ​ച്ചി​ല്‍ 87 കി​ലോ​യും ക്ലീ​ന്‍ ആ​ന്‍റ് ജ​ര്‍​ക്കി​ല്‍ 115 കി​ലോ​യും ഉ​യ​ര്‍​ത്തി​യ ചാ​നു ആ​കെ 202 കി​ലോ ഭാ​രം ഉ​യ​ര്‍​ത്തി. റി​യോ ഒ​ളി​മ്ബി​ക്സി​ല്‍ ഇ​ന്ത്യ​യു​ടെ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ചാ​നു​വി​ന് മ​ത്സ​രം പോ​ലും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​ഞ്ച് വ​ര്‍​ഷം മു​ന്‍​പു​ണ്ടാ​യ ക​ന​ത്ത തി​രി​ച്ച​ടി​യി​ല്‍ നി​ന്നും പ​റ​ന്നു​യ​ര്‍​ന്ന ചാ​നു രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന നേ​ട്ട​മാ​ണ് സ​മ്മാ​നി​ച്ച​ത്.

2000 സി​ഡ്നി ഒ​ളി​മ്ബി​ക്സി​ല്‍ ക​ര്‍​ണം മ​ല്ലേ​ശ്വ​രി നേ​ടി​യ വെ​ങ്ക​ല മെ​ഡ​ലി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ന്‍ വ​നി​ത ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ മെ​ഡ​ല്‍ നേ​ടു​ന്ന​ത്. പി.​വി.​സി​ന്ധു​വി​ന് ശേ​ഷം വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ വ​നി​ത​യെ​ന്ന റി​ക്കോ​ര്‍​ഡും ചാ​നു​വി​ന് സ്വ​ന്ത​മാ​യി.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *