കട ബാധ്യതയെന്ന്​ ആത്​മഹത്യാകുറിപ്പ്​; തിരുവനന്തപുരത്ത് വ്യാപാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

July 22, 2021
150
Views

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലയന്‍കീഴ് സ്വദേശി എസ് വിജയകുമാറാണ് മരിച്ചത്. ലോക്​ഡൗണ്‍ മൂലം കച്ചവടം മുടങ്ങിയപ്പോഴ​ുണ്ടായ സാമ്ബത്തിക ​പ്രയാസമാണ്​ ആത്മഹത്യക്ക് കാരണമായതെന്ന്​ പറയുന്നു.

വീട് നിര്‍മ്മാണത്തിനായി ലോണെടുത്തതും മറ്റുള്ളവരില്‍ നിന്നും വാങ്ങിയതുമൊക്കെയായി എകദേശം 15 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. മലയന്‍കീഴ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *