ഇടിക്കൂട്ടില്‍ ഇന്ത്യന്‍ പ്രതീക്ഷ മേരികോം‍ പൊരുതി വീണു; കൊളംബിയന്‍ താരത്തോട് പരാജയപ്പെട്ടത് ഇഞ്ചോടിഞ്ച് മത്സരത്തില്‍

July 29, 2021
218
Views

ടോക്കിയോ: ഒളിമ്ബിക്സില്‍ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷയായിരുന്നു മേരികോം പുറത്തായി. ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ഉരുക്കു വനിതയായ മേരി കോം പ്രീക്വാര്‍ട്ടറിലാണ് പരാജയപ്പെട്ടത്. ഇന്നു നടന്ന വനിതകളുടെ ഫ്ളൈ വെയ്റ്റ് ഇനം പ്രീക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരം ലോറേന ഇന്‍ഗ്രിറ്റ് വലെന്‍സിയയോടാണ് മേരി തോല്‍വി സമ്മതിച്ചത്.

3-2 എന്ന സ്‌കോറിനായിരുന്നു മേരിയെ വലന്‍സിയ വീഴ്ത്തിയത്. ആദ്യ റൗണ്ടില്‍ കൊളംബിയന്‍ താരമായിരുന്നു മുന്നില്‍. അവസാനിച്ചപ്പോള്‍ നാല് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിനൊപ്പം നിന്നപ്പോള്‍ ഒരാളാണ് മേരിക്ക് പോയിന്റ് നല്‍കിയത്.

രണ്ടാം റൗണ്ടില്‍ മേരി തിരിച്ചുവരവ് നടത്തി. മിന്നുന്ന അപ്പര്‍ കട്ടുകളും ഷോര്‍ട്ട് ആം ജാബുകളുമായി ഫോമിലേക്കു തിരിച്ചെത്തുന്നതിന്റെ സൂചന നല്‍കിയ മേരി ഒപ്പത്തിനെത്തി. മൂന്ന് ജഡ്ജുമാര്‍ മേരിയ്ക്കൊപ്പം നിന്നപ്പോള്‍ രണ്ട് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിന് അനുകൂലമായി വിധിയെഴുതി.

നിര്‍ണായകമായ മൂന്നാം റൗണ്ടില്‍ മേരിയ്ക്കൊപ്പം മൂന്നു ജഡ്ജിമാര്‍ നിന്നപ്പോള്‍ രണ്ടുപേര്‍ കൊളംബിയന്‍ താരത്തിനെയാണ് പിന്തുണച്ചത്. ഇതോടെ സ്പ്ലിറ്റ് ഡിസിഷനില്‍ മത്സരം മേരിക്ക് നഷ്ടമാകുയായിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെയാണ് മേരി ജഡ്ജിമാരുടെ തീരുമാനത്തെ സ്വീകരിച്ചത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *