ക്യൂബയുടെ നേതാക്കള്‍ക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച് മുന്‍ പോണ്‍ഹബ് താരം മിയ ഖലീഫ. ക്യൂബ സ്വതന്ത്രമാകുന്നതുവരെ ആ മണ്ണില്‍ കാലുകുത്തില്ലെന്ന് ശപഥം ചെയ്ത നടി, സര്‍ക്കാരിന്റെ ഭരണത്തിനെതിരായ പ്രതിഷേധ മാര്‍ച്ചുകള്‍ക്കൊപ്പം ദ്വീപ് ബഹിഷ്കരിക്കാന്‍ വിനോദസഞ്ചാരികളോട് അഭ്യര്‍ത്ഥിച്ചു.
പതിറ്റാണ്ടുകളായി നടന്നിട്ടുള്ളതില്‍ വച്ച് രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധത്തില്‍ സര്‍ക്കാരിനെതിരെ അണിനിരന്ന ആയിരക്കണക്കിന് ക്യൂബക്കാരെ ലെബനന്‍-അമേരിക്കന്‍ വംശജയായ മിയ പിന്തുണച്ചു. തലസ്ഥാനമായ ഹവാന ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പലരും സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
സമ്ബദ്‌വ്യവസ്ഥയുടെ തകര്‍ച്ച, പൗരസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങള്‍, കോവിഡ് പാന്‍ഡെമിക് അധികൃതര്‍ കൈകാര്യം ചെയ്യുന്നത്തിലെ വീഴ്ച എന്നിവയില്‍ ക്യൂബക്കാര്‍ പ്രകോപിതരാണ്. ‘സ്വതന്ത്രമാകുന്നതുവരെ ഞാന്‍ ക്യൂബയിലേക്ക് കാലെടുത്തുവെക്കില്ല. സ്വന്തം ജനതയെക്കാള്‍ വിനോദസഞ്ചാരത്തിന് മൂല്യം നല്‍കുന്ന ഗവണ്‍മെന്റിന്റെ ചെയ്തി വെറുപ്പുളവാക്കുന്നതാണ്, ബഹിഷ്‌കരിക്കണം.’ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മിയ പറഞ്ഞ വാക്കുകള്‍ ആണ് ഇത്.