മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കത്ത്. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഇപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.75 അടിയാണ്. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ജലനിരപ്പ് ഇപ്പോഴും നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനവും അധികൃതരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
തമിഴ്നാട് കേരളത്തിലെ ഡാം സംബന്ധിച്ചുള്ള അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇവിടെ നിന്ന് ഡാമിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് കൃത്യമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജലത്തിന്റെ അളവ് സംബന്ധിച്ച് പരിധോധന നടത്തുകയും യഥാസമയം സംസ്ഥാനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുവാനും നിര്‍ദേശമുണ്ട്. 29 ന് രാവിലെ ഏഴു മണിക്ക് ഡാം തുറക്കാനാണ് തീരുമാനം.