കന്നഡ സിനിമാ നടൻ മോഹന്‍ ജുനേജ അന്തരിച്ചു

May 7, 2022
89
Views

ബെംഗളൂരു: കന്നഡ സിനിമാ നടൻ മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ഭാഷാഭേദമെന്യെ വൻ വാണിജ്യ വിജയം സ്വന്തമാക്കിയ കെജിഎഫിന്റെ രണ്ട് ഭാഗങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും മോഹന്‍ ജുനേജ ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. ഏകദേശം 100ലേറെ ചിത്രങ്ങളിലും മോഹൻ വേഷമിട്ടിട്ടുണ്ട്. കർണാടകയിലെ തുംകുർ സ്വദേശിയായ മോഹൻ ബെംഗളൂരുവിലാണു പഠിച്ചതും സ്ഥിര താമസവും. സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും.

Article Categories:
Entertainments · India · Latest News · Latest News

Leave a Reply

Your email address will not be published.