അച്ഛന്‍ സമ്മാനിച്ച ബുള്ളറ്റില്‍ കാശ്മീര്‍ കാണാന്‍ അമ്മയുടെയും മകളുടെയും റൈഡ്

July 20, 2021
168
Views

ഇത് പയ്യന്നൂർ സ്വദേശി അനീഷ ടീച്ചറും മകൾ മധുരിമയും. കഴിഞ്ഞ വർഷം ടീച്ചറുടെ ജന്മദിനത്തിന് ഭർത്താവ് മധുസൂദനൻ സമ്മാനമായി നൽകിയത് റോയൽ എൻഫീൽഡ് ബുള്ളറ്റ് ആയിരുന്നു. അന്നു തൊട്ട് ടീച്ചറുടെ ആഗ്രഹം ആയിരുന്നു ആ ബുള്ളറ്റിൽ കാശ്മീരിലേക്ക് യാത്ര പോകണമെന്നത്. ആഗ്രഹം അറിയിച്ചപ്പോൾ വീട്ടുകാരും കട്ട സപ്പോർട്ട്. രണ്ടാം വർഷ ഡിഗ്രി വിദ്ധ്യാർഥിനിയായ മകൾ മധുരിമയും കൂടെ വരാം എന്നായി.

കഴിഞ്ഞ വർഷം കോവിഡ് കാരണം നീണ്ടു പോയ ആ യാത്ര ഇത്തവണ അവർ ജൂലൈ 14ന് പയ്യന്നൂർ നിന്നും ആരംഭിച്ച് ഇപ്പോൾ രാജസ്ഥാനിലെ ജയ്പൂരിൽ എത്തി നിൽക്കുന്നു. യാത്രയിൽ രണ്ടുപേരും മാറി മാറി വണ്ടി ഓടിച്ചാണ് പോകുന്നത്. ദൂര യാത്രക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ ആദ്യം അവർ മൈസൂർ വരെ പോയി വന്നു. വിജയകരമായ ആ യാത്രയുടെ ആവേശത്തിലാണ് അവർ കാശ്മീർ യാത്രക്ക് തുടക്കമിട്ടത്. ഇന്ന് പലരുടെയും സ്വപ്നമാണ് ബുള്ളറ്റിൽ കാശ്മീർ സന്ദർശിക്കുക എന്നുള്ളത്. ഒരു മാസം കൊണ്ട് കാശ്മീർ സന്ദർശിച്ചു മടങ്ങി വരാൻ ആണ് ടീച്ചറുടെയും മകളുടെയും പ്ലാൻ.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *