കാനഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ നീക്കം

February 15, 2022
108
Views

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരുന്ന പ്രതിഷേധങ്ങളെ നേരിടുന്നതിനായി സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതിനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാ നൊരുങ്ങി കാനഡ.ഇക്കാര്യത്തെ സംബന്ധിച്ച്‌ ജസ്റ്റിന്‍ ട്രൂഡോ സംസാരിച്ചെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച്‌ യോഗം നടന്നിരുന്നു.

യോഗത്തില്‍ പ്രതിഷേധക്കാരുടെ കയ്യേറ്റങ്ങളും ഉപരോധങ്ങളും ഒഴിപ്പിക്കാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യം ട്രൂഡോ തന്നെ ട്വീറ്റ് ചെയ്തിരുന്നു. മൗനത്തേക്കാള്‍ നല്ലതാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് മുതിര്‍ന്ന മന്ത്രിയും പ്രതികരിച്ചിരുന്നു

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *