ഇടുക്കി: മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറനന്നതോടെ പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം . ഡാമിലെ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്.
മുല്ലപ്പെരിയാര്‍ ഡാമിലെ 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചിരുന്നു.
മുല്ലപ്പെരിയാര്‍ തുറന്നാലും പെരിയാറില്‍ ഏകദേശം 60 സെന്റീമീറ്ററില്‍ താഴെ മാത്രമേ ജലനിരപ്പ് ഉയരുവെന്നാണ് വിലയിരുത്തല്‍. വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്ബുകളിലായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാറില്‍ നിന്നുളള വെള്ളമെത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറക്കും. ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ജലത്തിനൊപ്പം മഴ കൂടി ശക്തമായാല്‍ നാളെ വൈകിട്ട് മുതല്‍ ഇടുക്കിയില്‍ നിന്ന് സെക്കണ്ടില്‍ ഒരു ലക്ഷം ലീറ്റര്‍ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തിയതായി കെ എസ് ഇ ബിയും അറിയിച്ചിട്ടുണ്ട്.