യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം സ്വയം തീകൊളുത്തി യുവാവ്; ഇരുവരും ഗുരുതരാവസ്ഥയില്‍

December 17, 2021
270
Views

കോഴിക്കോട്: യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം സ്വയം തീ കൊളുത്തി യുവാവ്. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിക്കോടി സ്വദേശിയായ നന്ദു എന്ന യുവാവാണ് കൃഷ്ണപ്രിയയെ ആക്രമിച്ചതെന്നാണ് വിവരം. കൃഷ്ണപ്രിയയുടെ അയൽവാസിയാണ് ഇയാൾ. ഇരുവരും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്ന് ദിവസം മുൻപാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഓഫീസിലേക്കെത്തിയ കൃഷ്ണപ്രിയ ഉള്ളിലേക്ക് കടക്കാൻ തുടങ്ങുന്നതിന് മുൻപായിരുന്നു ആക്രമണം. ഇത്തരമൊരു പ്രവൃത്തിക്കുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. കൊയിലാണ്ടിയിൽ നിന്നും അഗ്നിശമന സേനയും പോലീസും സ്ഥലത്തിയിരുന്നു.

ഇരുവർക്കും 70 ശതമാനത്തിൽ അധികം പൊള്ളലേറ്റിട്ടുണ്ട്. നന്ദുവിനും കൃഷ്ണപ്രിയക്കും ചെറുതായി സംസാരിക്കാൻ കഴിയുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *