‘സുരേഷ് ഗോപിയെ വെറുത്തു.. പിന്നെയാണോ ഉണ്ണി മുകുന്ദനും നിങ്ങളും’; വിമര്‍ശകന് മറുപടിയുമായി നാദിര്‍ഷ

January 16, 2022
466
Views

ടന്‍ ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മേപ്പടിയാന്‍ കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

ഇതിനോടകം ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. അതിനിടെ ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചയാള്‍ക്ക് സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഉണ്ണി മുകുന്ദന്‍ പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാണെന്നും ഈ നടന്റെ സിനിമകള്‍ കാണരുതെന്നുമായിരുന്നു ഒരാളുടെ വിമര്‍ശനം. എന്നാല്‍ യഥാര്‍ത്ഥ കലാകാരന് ഒരിക്കലും വര്‍​ഗീയവാദിയാകാന്‍ സാധിക്കില്ല എന്നാണ് നാദിര്‍ഷ മറുപടി കുറിച്ചത്.

ഉണ്ണി മുകുന്ദന്‍ എന്ന ആര്‍എസ്‌എസ്സുകാരന്‍

ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയില്‍ ജീവിക്കേണ്ട എന്ന അജണ്ട നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇന്ന് ഭരണം കയ്യാളുന്ന ആര്‍എസ്‌എസ് എന്ന ഭീകര സംഘടനയുടെ പക്ഷം പിടിച്ചു ജീവിക്കുന്ന ഉണ്ണി മുകുന്ദന്‍ എന്ന ആര്‍എസ്‌എസുകാരന്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങള്‍ക്കാവും. ഞാനും എന്നെപ്പോലെ ചിന്തിക്കുന്നവരും കാണില്ല. കലയില്‍ വര്‍ഗീയതയുണ്ട് അല്ലെങ്കില്‍ ഇവര്‍ ആര്‍എസ്‌എസ് എന്ന ഭീകര സംഘടനയോടു സ്‌നേഹം കാണിക്കില്ല. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എനിക്കും എന്നെപ്പോലുള്ളവര്‍ക്കും ഇയാളെപ്പോലുള്ള ഭീകരരോട് വെറുപ്പ് തന്നെയാണ് മിസ്റ്റര്‍.. കുട്ടിക്കാലം മുതല്‍ അനുകരിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന സുരേഷ് ഗോപിയെ വെറുത്തു.. പിന്നെയാണോ ഇയാളും നിങ്ങളും.. മിന്നല്‍ മുരളിയുടെ സെറ്റും ഈശോ എന്ന പേരും.. ഒക്കെ ഒന്ന് ഓര്‍ക്കുന്നതും നല്ലതാണ്.- എന്നാണ് വിമര്‍ശകന്‍ കുറിച്ചത്.

നാദിര്‍ഷയുടെ മറുപടി

ലോകത്തു ഒരു യഥാര്‍ഥ കലാകാരനും വര്‍ഗീയമായി ചിന്തിക്കില്ല സഹോദരാ, ഉണ്ണിയെ എനിക്കറിയാം. എന്നായിരുന്നു നാദിര്‍ഷ കുറിച്ചത്. നാദിര്‍ഷയുടെ മറുപടിക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്തുവന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ സിനിമയെ ക്രൂശിക്കുന്നത് എന്ത് സമീപനമാണെന്നാണ് അവര്‍ ചോദിച്ചത്. വിമര്‍ശനം രൂക്ഷമായതോടെ കമന്റ് അപ്രത്യക്ഷമായി.

മേപ്പടിയാന്‍ റിലീസിന് പിന്നാലെ ചിത്രത്തെ പ്രശംസിച്ചും വിമര്‍ശിച്ചും കുറിപ്പുകള്‍ പുറത്തുവന്നിരുന്നു. ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെയാണ് ചിത്രത്തിന് പിന്തുണയുമായി നാദിര്‍ഷ എത്തിയത്. മേപ്പടിയാന്‍’ കണ്ടു. കുടുംബം എന്താണെന്നും, ജീവിതം എന്താണെന്നും, പ്രാരാബ്ധം എന്താണെന്നും അറിയാവുന്നവന് ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ല. ജീവിതത്തില്‍ ഇതൊന്നും ബാധിക്കാത്തവന്റെ അഭിപ്രായം എങ്ങനെയായിരിക്കും എന്നെനിക്കറിയില്ല. അഭിപ്രായ വ്യത്യാസമുള്ളവര്‍ ക്ഷമിക്കണം.- എന്നാണ് നാദിര്‍ഷ കുറിച്ചത്.

Article Categories:
Entertainments · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *