കഴിഞ്ഞ ദിവസമാണ് രാജ്യത്തിെന്റ ഒളിമ്ബിക് വിജയികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തെന്റ വസതിയില്‍ സ്വീകരണം നല്‍കിയത്. ഇന്ത്യക്കായി മെഡല്‍ നേടിയ ഹോക്കി ടീം അംഗങ്ങള്‍ ഉള്‍പ്പടെ സ്വീകരണത്തില്‍ പെങ്കടുത്തിരുന്നു. സ്വീകരണത്തിനിടെ താരങ്ങളുമായി നടത്തിയ സംഭാഷണങ്ങള്‍ പ്രത്യേകം ഏര്‍പ്പെടുത്തിയ വീഡിയോഗ്രാഫര്‍മാര്‍ റെക്കോര്‍ഡ് ചെയ്യുകയും പ്രധാനമന്ത്രിയുടേയും ബി.ജെ.പിയുടേയും സമൂഹമാധ്യമ അകൗണ്ടുകള്‍ വഴി പുറത്തുവിടുകയും ചെയ്തിരുന്നു.
ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുമായി നടത്തിയ മോദിയുടെ സംഭാഷത്തിലാണ് അദ്ദേഹം തെന്റ ഭക്ഷണശീലങ്ങളെപറ്റി പറയുന്നത്. നീരജിനെ വാനോളം പുകഴ്ത്തിയ മോദി അഹങ്കാരവും അതിവിനയവുമില്ലാത്ത ആളാണ് നീരജെന്ന് തനിക്ക് മനസിലായിട്ടുണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്. വിജയം ഒരിക്കലും തലക്ക് പിടിക്കാത്ത പരാജയത്തില്‍ തളരാത്ത പോരാളിയാണ് നീരജെന്നും മോദി പറഞ്ഞു. തുടര്‍ന്ന് മധുരം നല്‍കിയപ്പോള്‍ നീരജ് മോദിയോട് അല്‍പ്പം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴാണ് താന്‍ ദിവസത്തില്‍ ഒരുപ്രാവശ്യം മാത്രമാണ് ആഹാരം കഴിക്കുകയെന്നും ജോലിത്തിരക്കും നിയമങ്ങളിലെ സങ്കീര്‍ണതയും കാരണം മറ്റ് സമയങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ കഴിയാറില്ലെന്നും മോദി വെളിപ്പെടുത്തിയത്.
നേരത്തേയും മോദി ഭക്തര്‍ അദ്ദേഹത്തിെന്റ ഭക്ഷണശീലങ്ങളിലെ ലാളിത്യത്തെപറ്റിയും ജോലി ചെയ്യാനുള്ള ശുഷ്ക്കാന്തിയെപറ്റിയും വലിയരീതിയില്‍ പ്രചരണം നടത്തിയിരുന്നു. ആകെയുള്ള 24 മണിക്കൂറില്‍ 20 മണിക്കൂറും ജോലി ചെയ്യുന്നയാളാണ് മോദിയെന്നാണ് അദ്ദേഹത്തിെന്റ ആരാധകര്‍ പറയുന്നത്. മോദി പ്രധാനമന്ത്രി ആയതിനുശേഷം ഇതുവരെ അവധി എടുത്തിട്ടില്ലെന്നും ആരാധകര്‍ക്കിടയില്‍ സംസാരമുണ്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങിനും പിന്നീടുള്ള സ്വീകരണ പരിപാടിക്കും ശേഷം പനിയും ക്ഷീണവും കാരണം നീരജ് ചോപ്ര ബോധരഹിതനായി വീണിരുന്നു.