രാജ്ഭവനില്‍ പുതിയ അന്തേവാസികളെത്തി.
രാജ്ഭവനില്‍ പുതിയ അന്തേവാസികളെത്തി. നന്ദിനിയും നന്ദിയും എന്ന് പേരിട്ടിരിക്കുന്ന അമ്മ പശുവും കിടാവുമാണ് രാജ്ഭവനിലെത്തിയത്.
പാലക്കാട്ടെ ദക്ഷിണ വൃന്ദാവൻ എന്ന ഗോശാലയില്‍ നിന്ന് കൊണ്ടുവന്നതാണ് ഇവരെ.കാസര്‍ഗോഡ് കുള്ളൻ ഇനത്തില്‍പെട്ടവയാണ് നന്ദിനിയും നന്ദിയും. രാജ്ഭവനിലെ പുതിയ അതിഥികള്‍ക്ക് ഗവര്‍ണര്‍ പുല്ലും വെള്ളവും നല്കി.രാജ്ഭവനിലെ ഫാമില്‍ വെച്ചൂര്‍ പശുക്കളും കിടാരികളും നേരത്തെയുണ്ട്. 50 സെന്റിലാണ് കന്നുകാലി ഫാം സ്ഥിതി ചെയ്യുന്നത്.മലബാറി ഇനത്തില്‍പ്പെട്ട ആടുകള്‍, ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട 30 ഓളം കോഴികള്‍ എന്നിവയും രാജ്ഭവനിലുണ്ട്പച്ചക്കറിത്തോട്ടവും വാഴത്തോട്ടവും വളപ്പിലുണ്ട്. കൂടാതെ. ഡ്രാഗണ്‍ ഫ്രൂട്ടും ആത്തപ്പഴവും സപ്പോട്ടയും പാഷന് ഫ്രൂട്ടുമെല്ലാം ഇവിടെയുണ്ട്.