ഫുട്ബോള്‍ താരം നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. 6 മാസത്തില്‍ കൂടുതല്‍ വിശ്രമം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഫുട്ബോള്‍ താരം നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. 6 മാസത്തില്‍ കൂടുതല്‍ വിശ്രമം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കഴിഞ്ഞ ദിവസം ഉറുഗ്വെക്കെതിരായ മത്സരത്തിലാണ് നെയ്മറിന് ഗുരുതരമായി പരുക്കേറ്റത്. നെയ്മറിന്റെ ഇടത് കാല്‍മുട്ടിനു പൊട്ടലുണ്ട്. അടുത്ത ദിവസം ശസ്ത്രക്രിയക്ക് വിധേയനാകും. 6 മാസത്തില്‍ കൂടുതല്‍ താരത്തിനു കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.ഇതേകാരണത്താല്‍ അടുത്ത മാസം ഇന്ത്യയില്‍ മുംബെ സിറ്റിക്കെതിരായ അല്‍ഹിലാലിന്റെ മത്സരത്തില്‍ നെയ്മര്‍ ഉണ്ടാകില്ല. അല്‍ഹിലാല്‍ ക്ലബ്ബിന്റെ ഈ സീസണും ബ്രസീലിൻറെ ലോകകപ്പ് യോഗ്യതാ റൌണ്ട് മത്സരങ്ങളില്‍ പലതും നെയ്മറിന് കളിക്കാനാകില്ല.ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ അടുത്ത മത്സരങ്ങളും നെയ്മറിന് കളിക്കാനാകില്ല. കോപ്പ അമേരിക്കയ്ക്ക് മുമ്ബ് പരുക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്രസീല്‍ ഫൂട്ബാള്‍ കോണ്‍ഫെഡറേഷൻ അറിയിച്ചു. പരുക്ക് മാനസികമായി ഏറെ വേദനിപ്പിക്കുന്നു എന്നും തന്റെ ജീവിതത്തിലെ മോശം സമയമാണ് ഇതെന്നും നെയ്മര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചു.