സംസ്ഥാനത്ത് ആലപ്പുഴയിലും പാലക്കാടും നടന്ന കൊലപാതകങ്ങളുടെ വിവരങ്ങള്‍ തേടി ദേശീയ അന്വേഷണം ഏജന്‍സി എന്‍ഐഎ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് കേരളത്തില്‍ എത്തിയന് പിന്നാലെയാണ് കൊലപാതങ്ങളില്‍ എന്‍ഐഎ പൊലീസിനോട് വിവരങ്ങള്‍ തേടിയത്.പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നടന്ന കൊലപാതകങ്ങളുടെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് പൊലീസുമായി ബന്ധപ്പെട്ടിരിക്കുന്നത്.
എസ്ഡിപിഐ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസുകളുടെ വിവരങ്ങളാണ് എന്‍ഐഎ തേടിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കേസുകളില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നതിന്റെ ഭാഗമായാണോ കേസിന്റെ വിവരങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത് എന്നതിലും വ്യക്തത ലഭിക്കേണ്ടതുണ്ട്.എന്നാല്‍ നിലവില്‍ കേസുകളില്‍ യുഎപിഎ ചുമത്താത്ത പശ്ചാത്തലത്തില്‍ എന്‍ഐഎയ്ക്ക് കേസ് ഏറ്റെടുക്കുക എന്ന പ്രയോഗികമല്ല. അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇവര്‍ക്കെതിരെ വകുപ്പുകള്‍ ചുമത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ബിജെപി ഒബിസി മോര്‍ച്ച സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യനന്ദറായ് ഉന്നയിച്ചത്. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് പറഞ്ഞ നിത്യാനന്ദറായ് ഇത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തിയിരുന്നു.ബിജെപി പ്രവര്‍ത്തകരുടെ മരണത്തില്‍ അന്വേഷണം കാര്യക്ഷമമല്ല. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്ന തരത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും നിത്യാനന്ദറായ് അഭിപ്രായപ്പെട്ടു.അതേസമയം എസ്ഡിപിഐ നേതാവിന്റെ മരണത്തിലും കൃത്യമായ അന്വേഷണം നടക്കണം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആവശ്യപ്പെട്ടു. ഒരു സംഘം ആളുകള്‍ വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരെ അനാവശ്യമായി കേസില്‍ കുടുക്കുകയാണ്. എല്ലാ രാഷ്ട്രീയ അക്രമസംഭവങ്ങളെ കുറിച്ചും കൃത്യമായ അന്വേഷണം വേണമെന്നും നിത്യാന്ദറായ് കൂട്ടിച്ചേര്‍ത്തു.