വിവാഹം കഴിക്കാന്‍ ജാമ്യമില്ല; റോബിന്റെയും ഇരയുടെയും ഹര്‍ജി തള്ളി

August 2, 2021
129
Views

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇതിനായി ജാമ്യം അനുവദിച്ച്‌ തരണമെന്നും ആവശ്യപ്പെട്ട് പ്രതിയായ റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി. ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള അനുമതി തരാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. പ്രതിയെ വിവാഹം കഴിക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജിയും കോടതി തള്ളി.

നേരത്തെ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കുംചേരിയുടെ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം അനുവദിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്ന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. സമാന നിരീക്ഷണം തന്നെയാണ് സുപ്രീം കോടതിയും നടത്തിയത്. ജാമ്യം വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ആദ്യം ഹര്‍ജി സമര്‍പ്പിച്ചത് ഇരയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതിയുടെ ഹര്‍ജി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *