രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ പരാതിയില്ല ;​ ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ അമ്മ

August 14, 2021
202
Views

ന്യൂഡല്‍ഹി: ട്വിറ്ററിലൂടെ ബാലികയുടെ ചിത്രം പരസ്യപ്പെടുത്തിയതില്‍ പരാതിയില്ലെന്ന്​ ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒമ്ബത്​ കാരിയുടെ മാതാവ് .രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ സംബന്ധിച്ച്‌ വിവാദം കൊഴുക്കുന്നതിനിടെയാണ്​ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പ്രതികരണം.

ഹരിദ്വാറില്‍ വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ ചിതാഭസ്​മം കുടുംബം നിമഞ്​ജനം ചെയ്​തിരുന്നു. പൊലീസിന്‍റെ സുരക്ഷയിലാണ്​ പെണ്‍കുട്ടിയുടെ കുടുംബം ഹരിദ്വാറിലെത്തിയത്​.ആഗസ്റ്റ്​ നാലിനാണ്​ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റും കൊല്ലപ്പെട്ട ബാലികയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത് .പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന്​ ശേഷമായിരുന്നു ട്വീറ്റ്​. കൂടാതെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിരുന്നു​. രക്ഷിതാക്കളുടെ കണ്ണീര്‍, ഇന്ത്യയുടെ മകള്‍ക്ക്​ നീതി വേണമെന്ന്​ മാത്രമാണ്​ പറയുന്നതെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്​.

ഇതിന് പിന്നാലെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരുകയും ​ ബാലാവകാശ കമ്മീഷന്‍റെ നോട്ടീസിനെ തുടര്‍ന്ന്​ ട്വിറ്റര്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട്​ ലോക്ക്​ ചെയ്​തിരുന്നു. അതെ സമയം ട്വിറ്റര്‍ ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച്‌​ കഴിഞ്ഞ ദിവസം രാഹുല്‍ രംഗത്തെത്തുകയും ചെയ്​തിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *