ഇനി സംസ്ഥാനത്ത് നോക്കുകൂലി വാങ്ങില്ലെന്ന് ചുമട്ട് തൊഴിലാളി യൂണിയന്‍

September 17, 2021
188
Views

തിരുവനന്തപുരം: ചുമട്ട് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തിലെ പുതിയ തീരുമാനം അനുസരിച്ച്‌ ഇനി സംസ്ഥാനത്ത് നോക്കുകൂലി വാങ്ങില്ല. സര്‍ക്കാര്‍ നിശ്ചയിച്ച നിയമനുസൃതമായി കൂളിമാത്രമേ ഇനി വാങ്ങുകയുള്ളുവെന്നും യോഗത്തില്‍ തീരുമാനിച്ചു.

മന്ത്രി വി ശിവന്‍കുട്ടി തീരുമാനത്തെ സ്വാഗതം ചെയ്തു.ജോലി ചെയ്യാതെ കൂലി വാങ്ങുന്ന സമ്ബ്രദായം തൊഴിലാളി വര്‍ഗ്ഗത്തിന് തന്നെ അപമാനം ഉണ്ടാക്കുന്നതാണ്. ആകെ ചുമട്ടുതൊഴിലാളികളുടെ വളരെ ചെറിയ ഒരു വിഭാഗത്തില്‍ നിന്ന് മാത്രം വല്ലപ്പോഴും ഉണ്ടാകുന്ന ഒരു പ്രവണതയാണിത്. പക്ഷേ ഇതിനെ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് ചുമട്ടുതൊഴിലാളികളെയാകെ വികൃതമാക്കി ചിത്രീകരിക്കാനുള്ള പ്രചാരവേലകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉറച്ച നിലപാട് സ്വീകരിക്കുമ്ബോള്‍ തന്നെ സമൂഹത്തിലെ മറ്റെല്ലാ ജനവിഭാഗങ്ങങ്ങളോടുമുള്ള അവരുടെ ഉത്തരവാദിത്വവും വിസ്മരിക്കാന്‍ പാടില്ല. ചുമട്ട് തൊഴിലാളി നിയമത്തിന്‍്റെ അടിസ്ഥാനത്തില്‍ ജോലികള്‍ ക്രമീകരിക്കുകയും തെറ്റായ സമ്ബ്രദായങ്ങള്‍ അവസാനിപ്പിക്കുവാന്‍ ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേനയും, കിലെയുടെ നേതൃത്വത്തിലും ജില്ലാ – പ്രാദേശിക തലങ്ങളിലും സ്ഥാപന അടിസ്ഥാനത്തിലും തൊഴിലാളികള്‍ ചെയ്യേണ്ട ജോലികളെ സംബന്ധിച്ച്‌ തൊഴിലാളികളെ ബോധവല്‍ക്കരിക്കാനുള്ള പരിപാടികള്‍ കോവിഡ് മാനദണ്ഡം പാലിച്ച്‌ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *