ഭര്‍ത്താവ് ഭാര്യയുടെ മൂക്കിന് വെട്ടി; വധശ്രമത്തിന് കേസെടുത്തു

January 30, 2024
16
Views

പോത്തന്‍കോട് ഭര്‍ത്താവ് ഭാര്യയുടെ മൂക്കിന് വെട്ടി. കുന്നുകാട് നിവാസി സുധയെ ഭര്‍ത്താവ് അനില്‍ കുമാര്‍ ആണ് വെട്ടി പരിക്കേല്‍പ്പിച്ചത്.

സംഭവത്തിനു ശേഷം അനില്‍കുമാര്‍ ഒളിവില്‍ പോയി. പോത്തന്‍കോട് പഞ്ചായത്തിലെ മുന്‍ വാര്‍ഡ് മെമ്ബറാണ് അനില്‍ കുമാര്‍. 2019 മുതല്‍ ഇവര്‍ പിരിഞ്ഞു ജീവിക്കുകയാണ്. പുലര്‍ച്ചെ വീടിനടുത്തുള്ള ബന്ധുവിന്റെ മരണ വീട്ടില്‍ വച്ച്‌ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് സുധയുടെ മുഖത്ത് വെട്ടുകയായിരുന്നു.

വെട്ടുകൊണ്ട് മൂക്കിന്റെ ഭാഗം തൂങ്ങി മാറി. മൂക്കിന് 15 ഓളം തുന്നല്‍ ഉണ്ട്. കഴുത്തിന് നേരെ വെട്ടിയത് ഒഴിഞ്ഞ് മാറിയപ്പോഴാണ് സുധയുടെ മൂക്കിന് വെട്ടേറ്റത്. സുധയുടെ കൈ വിരലിനും പരിക്കുണ്ട്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയ്‌ക്കെതിരെ വധശ്രമത്തിന് പോത്തന്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *