വി​വാ​ഹ ത​ട്ടി​പ്പും സ്ത്രീ​പീ​ഡ​ന​വും: ഒ​ഡി​ഷ സ്വദേശി പിടിയിൽ

July 4, 2021
120
Views

കോ​ങ്ങാ​ട്: നിരവധി ജില്ലകളിൽ വി​വാ​ഹ ത​ട്ടി​പ്പും സ്ത്രീ​പീ​ഡ​ന​വും ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ഒ​ഡി​ഷ വാ​ര​പ്പ​ട സാ​ഹി വി​ല്ലേ​ജ് ചി​ക്ക​ബ​ലി ക​ണ്ട​മാ​ൽ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ങ്ങാ​ട്ടി​ലെ യു​വ​തി​യെ ര​ണ്ട് വ​ർ​ഷം മു​മ്ബ് ഇയാൾ വി​വാ​ഹം ക​ഴി​ച്ച്‌ ഒ​രു​മി​ച്ച്‌ താ​മ​സി​ച്ചി​രു​ന്നു.

അ​ല​ന​ല്ലൂ​ർ-​മ​ഞ്ചേ​രി റോ​ഡി​ൽ വ​ർ​ക്​​ഷോ​പ്പി​ൽ ജോ​ലി ചെ​യ്ത് വ​രു​ന്ന ഇയാൾ അ​ല​ന​ല്ലൂ​രി​ലെ യു​വ​തി​യെ​യും വി​വാ​ഹം ചെ​യ്തി​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​മാ​ന രീ​തി​യി​ൽ വി​വാ​ഹ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി​യു​ണ്ട്. സ്വാ​ലി​ഹ്, രാ​ഹു​ൽ, വി​ഷ്ണു എ​ന്നി പേ​രു​ക​ളി​ലാ​ണ് യു​വാ​വി​നെ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി അ​റി​ഞ്ഞ​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ങ്ങാ​ട് പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ പാ​ല​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. യു​വാ​ക്ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ഇ​യാ​ൾ വി​വാ​ഹ​ബ​ന്ധ​ത്തി​ന് ശ്ര​മി​ച്ച​ത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *