നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാല്‍ അംഗീകരിക്കാന്‍ പറ്റുമോ’; ഒമര്‍ ലുലു

July 18, 2021
169
Views

മാലിക്’നെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു. സിനിമ സംവിധായകന്റെ കലയാണ് എന്നുവെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാല്‍ നമുക്ക് അംഗീകരിക്കാന്‍ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. മാലിക് സിനിമയില്‍ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ലാണ് ഇന്നും സ്വന്തക്കാരെ നഷ്ടപ്പെട്ടതിന്റെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേര്‍ ഇവിടെയുണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാര്‍ത്ഥ്യത്തോട് 50% എങ്കിലും സത്യസന്ധത പുലര്‍ത്തണമായിരുന്നുവെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം; സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാല്‍ നമുക്ക് അംഗീകരിക്കാന്‍ പറ്റുമോ. പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടന്‍മാരോട് ‘മാലിക് സിനിമയില്‍ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ല്‍ ഇന്നും സ്വന്തക്കാരെ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേര്‍ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാര്‍ത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലര്‍ത്തണമായിരുന്നു’. ചരിത്രപുസ്തകമൊന്നും തപ്പണ്ടാ, ഉറ്റവര്‍ നഷ്ട്ടപെട്ട , ആ നാട്ടില്‍ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാല്‍ മതി…

Article Tags:
·
Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *