സിനിമ ഗ്രൂപുകളില്‍ കണ്ടുവരുന്ന പൊളിറ്റിക്കല്‍ കറക്ക്ടനസ് ഇരട്ടത്താപ്പെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഇത്തരം പൊളിറ്റിക്കല്‍ കറക്ക്ടനസ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ട കറക്ടനസ്, ഒരുവിധം എല്ലാ സിനിമാ ഗ്രൂപ്പിലും ചര്‍ച്ച കാണാം പൊളിറ്റിക്കല്‍ കറക്ടനസ്സിനെ പറ്റി. ഈ പൊളിറ്റിക്കല്‍ കറക്ക്ടനസ്സ് അന്ന് നോക്കിയാല്‍ മംഗലശ്ശേരി നീലകണ്ഠനോ ഭാസ്കരപട്ടേലോ ഒരിക്കലും ഉണ്ടാവില്ല ഈ പൊളിറ്റിക്കല്‍ കറക്ടനസ് എന്ന് പറയുന്നത് തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒരു വെല്ലുവിളിയാണ്.
പ്രവാചകനയോ ക്രിസ്തുവിനെയോ രാമനേയോ മതങ്ങളേയോ കളിയാക്കുമ്ബോള്‍ ഉണ്ടാക്കുന്ന പ്രതിഷേധങ്ങള്‍ ആവിഷ്കാര സ്വതന്ത്ര്യത്തിന് വെല്ലുവിളി എന്ന് പറയുന്നവര്‍ തന്നെ സിനിമയില്‍ പൊളിറ്റിക്കല്‍ കറക്ക്റ്റനസ് വേണം എന്ന് നിര്‍ബന്ധം പിടിക്കുന്നത് വിരോധാഭാസമായ് മാത്രമേ കാണാന്‍ പറ്റു ഇരട്ടതാപ്പിന്റെ മറ്റൊരു മുഖം