ദുബായ്: അപൂര്‍വരോഗം ബാധിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദിനായി ഒരു കോടിയിലധികം രൂപയാണ് മലപ്പുറം സ്വദേശിയും ദുബായിലെ ABRECO ഗ്രൂപ്പ് ഓഫ് കംപനീസിന്റെ എംഡിയുമായ മുഹമ്മദ് ഷാജി സമാഹരിച്ചത്
ഒരു കോടിയിലധികം രൂപയാണ് ഷാജിയും സുഹൃത്തുക്കളും കമ്ബനിയിലെ ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ചത്. ആ തുക മുഹമ്മദിന്റെ ചികില്‍സക്കായി അയക്കാന്‍ തുടങ്ങിയപ്പോളാണ് ആവശ്യമായ തുക ഇതിനോടകം ലഭിച്ചു എന്ന വാര്‍ത്തയെത്തുന്നത്.
സമാഹരിച്ച തുക ഇനിയെന്തു ചെയ്യും എന്ന ആലോചനയില്‍ ഇരിക്കുമ്ബോളാണ് ഇതേ രോഗമുള്ള ഈറോഡിലെ മൈത്രയെയും പെരിന്തല്‍ മണ്ണയിലെ ഇമ്രാനെയും ലക്ഷദ്വീപിലെ നാസറിനെയും കുറിച്ച് അറിയുന്നത്. ഇതോടെ മുഹമ്മദിനായി അയച്ച തുക ഈ കുട്ടികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചെന്നും മുഹമ്മദ് ഷാജി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.