അയല്‍വാസി കോവിഡ് ബാധിച്ച്‌ മരിച്ചു, ഭീതിയില്‍ 50കാ​രി​യും രണ്ടു പെണ്‍മക്കളും വീ​ട​ട​ച്ച്‌ അ​ക​ത്ത് ക​ഴി​ച്ചു​കൂ​ട്ടി​യ​ത് 15 മാ​സം

July 22, 2021
337
Views

ഈ​സ്റ്റ് ഗോ​ദാ​വ​രി: കോ​വി​ഡ് വൈ​റ​സ് ബാധിക്കുമെന്ന ഭയത്തില്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂന്ന് സ്ത്രീ​ക​ള്‍ പു​റ​ത്തി​റ​ങ്ങാ​തെ വീ​ട​ട​ച്ച്‌ ക​ഴി​ച്ചു​കൂ​ട്ടി​യ​ത് 15 മാ​സം. ആ​ന്ധ്ര​യി​ലെ ക​ഡ​ലി ഗ്രാ​മ​ത്തി​ലാ​ണ് അവിശ്വസനീയമായ സംഭവം നടന്നത്. റൂ​ത്ത​മ്മ​ എന്ന 50 കാരിയും ഇ​വ​രുടെ മ​ക്ക​ളാ​യ കാ​ന്ത​മ​ണി(32), റാ​ണി(30) എ​ന്നി​വ​രാ​ണ് ഒ​ന്നേ​ക്കാ​ല്‍ വ​ര്‍​ഷ​ത്തോ​ളം വൈറസിനെ ഭയന്ന് വീട് അടച്ച്‌അ​ക​ത്തി​രു​ന്ന​ത്.ഒടുവില്‍ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സാ​ണ് ഇ​വ​രെ ര​ക്ഷ​പെ​ടു​ത്തി​യ​ത്.

സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി പ്ര​കാ​രം ഇ​വ​ര്‍​ക്ക് ഭ​വ​ന നി​ര്‍​മാ​ണ​ത്തി​ന് സ്ഥ​ലം അ​നു​വ​ദി​ച്ച വി​വ​രം അ​റി​യി​ക്കാ​ന്‍ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​രം പുറം ലോകം അറിയുന്നത്.തുടര്‍ന്ന് സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ന്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാ​ജോ​ള്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ കൃ​ഷ്ണ​മാ​ചാ​രി​യും സം​ഘ​വും വ​ന്ന് മൂവരെയും ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ചു​ട്ടു​ഗ​ല്ല ബെ​ന്നി​യു​ടെ ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. അ​യ​ല്‍​വാ​സി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​തോ​ടെ​ റൂ​ത്ത​മ്മ​യും മക്കളും ഭീതിയിലായി. തു​ട​ര്‍​ന്ന് ഇവര്‍ പു​റ​ത്തി​റ​ങ്ങാ​തെ ത​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മു​മ്ബ് ഈ ​കു​ടും​ബ​ത്തി​ന്‍റെ വി​വ​രം അ​ന്വേ​ഷി​ക്കാ​ന്‍ ചെ​ന്ന സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രും ആ​ശാ തൊ​ഴി​ലാ​ളി​ക​ളും ആ​രു​ടെ​യും പ്ര​തി​ക​ര​ണം ഇ​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മ​ട​ങ്ങി​വ​രു​മാ​യി​രു​ന്നു എന്നാണു റിപ്പോര്‍ട്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *