വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമനത്തിനെതിരായ പ്രതിഷേധത്തില്‍ മുസ്ലീം ലീഗിനെ കടുത്ത ഭാഷയില്‍ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സി.പി. എം. കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമനത്തിനെതിരായ പ്രതിഷേധത്തില്‍ മുസ്ലീം ലീഗിനെ കടുത്ത ഭാഷയില്‍ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതസംഘടനയാണോ രാഷ്ട്രീയ സംഘടനയാണോ എന്ന് ലീഗ് തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലീങ്ങളുടെ പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കും. ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നുവെന്നും നിങ്ങള്‍ ആകുന്നത് ചെയ്യൂ എന്നും മുഖ്യമന്ത്രി ലീഗിനെ വെല്ലുവിളിച്ചു.
ഇന്നുവരെ ഉയര്‍ത്തിയിട്ടില്ലാത്ത തരത്തിലുള്ള രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി ലീഗിനെ വിമര്‍ശിച്ചിരിക്കുന്നത്. മലപ്പുറത്തെ വോട്ടിങ് പാറ്റേണടക്കം ഉയര്‍ത്തിക്കാട്ടി യുഡിഎഫിലും എല്‍ഡിഎഫിനും നേരിയ വ്യത്യാസമാണ് ഉള്ളതെന്നും മുഖ്യമന്ത്രി ലീഗിനെ ഓര്‍മിപ്പിച്ചു. സമരവുമായി മുന്നോട്ട് പോകാനാണെങ്കില്‍ അത് തുടരാമെന്നും എന്നാല്‍ മുസ്ലിം മത മേലധ്യക്ഷന്മാര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.