ഇനി എല്ലാം അടച്ചുപൂട്ടാനാവില്ല; കോവിഡിനൊപ്പം ജീവിക്കണം’ : മുഖ്യമന്ത്രി പിണറായി

September 4, 2021
212
Views

തിരുവനന്തപുരം: കോവിഡ് കേസുകളും ടിപിആറും കുറഞ്ഞില്ലെങ്കിലും ഇനിയും കേരളം പൂര്‍ണമായി അടച്ചിടില്ല. സംസ്ഥാനത്ത് ഇനി പൂര്‍ണമായ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ഡുതല സമിതികള്‍ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ടാം തരംഗത്തില്‍ വാര്‍ഡുതല സമിതികള്‍ പിന്നോട്ട് പോയെന്നും തദ്ദേശ പ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വാര്‍ഡുതല സമിതികള്‍, അയല്‍പ്പക്ക നിരീക്ഷണം, സിഎഫ്‌എല്‍ടിസികള്‍, ഡൊമിസിലറി കേന്ദ്രങ്ങള്‍, ആര്‍ആര്‍ടികള്‍ എല്ലാം വീണ്ടും ശക്തിപ്പെടുത്തും. ക്വറന്‍റീന്‍ ലംഘകരെ കണ്ടെത്തിയാല്‍ കനത്ത പിഴ, ലംഘകരുടെ ചെലവില്‍ പ്രത്യേക ക്വറന്‍റീന്‍, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും. രണ്ടാഴ്ച കൊണ്ട് സ്ഥിതി കൂടുതല്‍ നിയന്ത്രണ വിധേയമാക്കലാണ് ലക്ഷ്യം.

ഇതിനിടെ, സംസ്ഥാനം18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷന്‍ 75 ശതമാനം പിന്നിട്ടു. ഈ മാസത്തിനകം ഇത് 100 ശതമാനമാക്കാനുള്ള യജ്ഞത്തിനിടയിലാണ് വാക്സിന്‍ ക്ഷാമം വീണ്ടുമെത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവിഷീല്‍ഡ് തീര്‍ന്നു.

Article Categories:
Health · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *