ഒരു വര്‍ഷമായി കരള്‍ രോഗം ബാധിച്ച് വളരെ വിഷമ സന്ധിയിലാണ് പ്ലീസ് ഇന്ത്യ പബ്ലിക് അദാലത്തില്‍ ഇവരുടെ പരാതി ചെയര്‍മാന്‍ ലത്തീഫ് തെച്ചിക്ക് ലഭിച്ചത്. തുടക്കത്തില്‍ രണ്ട് വര്‍ഷത്തോളം ഹൗസ്‌മെയ്ഡ് ആയി ജോലി ചെയ്ത സമന്ത കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇഖാമ പുതുക്കാന്‍ കഴിയാതെ പലയിടങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു. 2 വര്‍ഷമായി റിയാദിലെ ഷുമയ്‌സി ഹോസ്പിറ്റലില്‍ ക്ലീനിങ് സ്റ്റാഫായും ജോലി ചെയ്ത് വരികയായിരുന്നു. അതിനിടെ ഒര് വര്‍ഷം മുന്‍പ് ഗുരുതരമായ കരള്‍ രോഗം ബാധിച്ച് സമന്ത കിടപ്പിലാകു കയായിരുന്നു. 46 വയസുകാരിയായ സമന്ത പുഷ്പകുമാരി ശ്രീലങ്കയിലെ പുത്തല ജില്ലയില്‍ മനാത്ത വില്ലൂവ് സ്വദേശിനിയാണ്. ഇവര്‍ക്ക് കസൂണ്‍, സഹാന്‍ എന്നീ രണ്ട് ആണ്‍കുട്ടികളും ഔഷധി എന്ന ഒര് പെണ്‍കുട്ടിയും ഉണ്ട്.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മാന്‍ പവര്‍ സപ്ലൈ കമ്പനി മുഖേന ശ്രീലങ്കയില്‍ നിന്ന് സൗദിയില്‍ എത്തിയ പുഷ പകുമാരിയെ ആദ്യം ഏജന്റ് അയച്ചത് ഒരു സ്വദേശിയുടെ വീട്ടിലേക്ക് ആയിരുന്നു, 2 വര്‍ഷം ജോലി ചെയ്തതിന് ശേഷം മറ്റ് ഒരു സ്വദേശിയുടെ വീട്ടില്‍ എത്തി, തുടര്‍ന്ന് ജോലി ഭാരം കൂടുകയും തുടര്‍ച്ചയായി ശമ്പളം കിട്ടാതെയും ആയപ്പോള്‍ അവിടെ നിന്ന് മാറ്റി തരാന്‍ ആവശ്യപ്പെട്ടു. ഇഖാമ പുതുക്കി തരാനും പറഞ്ഞു ഒന്നും നടന്നില്ല, പിന്നീട് 2 വര്‍ഷത്തോളം റിയാദ്-ശുമേഷി ആശുപത്രിയില്‍ ക്ലീനിംഗ് ജോലി ചെയ്തു, പിന്നീട് അറബി സ്‌കൂള്‍, മറ്റ് മദ്രസ്സ ക്ലീനിംഗ് ജോലികള്‍ ചെയ്ത് ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി ഇതിനിടയില്‍ രോഗിയായി മാറി.
സമന്തയെ ചികില്‍സിച്ച *ഡോക്ടറുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സമന്തയെ നാട്ടിലെത്തിച്ച് തുടര്‍ചികിത്സയ്ക്ക് വിധേയ ആക്കുന്നതാണ് നല്ലതെന്ന് മനസിലാക്കിയ പ്ലീസ് ഇന്ത്യ വെല്‍ഫെയര്‍ വിംഗ് ശ്രീലങ്കന്‍ എംബസിയുമായി ബന്ധപ്പെട്ട് അവരെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശ്രീലങ്കന്‍ സാമൂഹ്യ പ്രവര്‍ത്തകരായ റിയാസ്, ഫാര്‍മിന്‍ തുടങ്ങിയവരുടെ സഹായവും, കൂടെ ലഭിച്ചു, തുടര്‍ന് ലേബര്‍ ഓഫീസിനെ സമീപിക്കാന്‍ ആയിരുന്നു എംബസി നിര്‍ദേശം, എന്നാല്‍ സമന്തയുടെ അസുഖം മൂര്‍ച്ചിക്കുകയും, മരുന്ന് പോലും കഴിക്കാന്‍ പറ്റാത്ത ദുര അവസ്ഥ വന്നെത്തുകയും ചെയ്തു, ഉടനെ പ്ലീസ് ഇന്ത്യാ പ്രവര്‍ത്തകര്‍ റിയാദ് ജവാസാത്ത് അധികൃതരെ സമീപിക്കുകയും ഫൈനല്‍ എ ക്ലിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി നിയമ നടപടി കളിലൂടെയുദ്ധകാല അടിസ്ഥാനത്തില്‍ നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമം നടത്തുകയായിരുന്നു.
പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചിയോടൊപ്പം പ്ലീസ് ഇന്ത്യ ഡിപ്ലോമാറ്റിക് ജനറല്‍ സെക്രട്ടറി അന്‍ഷാദ് കരുനാഗപ്പള്ളി, മിഡ്ഡില്‍ ഈസ്റ്റ് സെക്രട്ടറി ബക്കര്‍ മാസ്റ്റര്‍, ഗ്ലോബല്‍ നേതാക്കളായ അഡ്വക്കേറ്റ് ജോസ് എബ്രഹാം, അഡ്വക്കേറ്റ് റിജി ജോയ്, നീതു ബെന്‍, വിജയശ്രീ രവിരാജ്, മൂസ മാസ്റ്റര്‍, റബീഷ് കോക്കല്ലൂര്‍, രാഗേഷ് മണ്ണാര്‍ക്കാട്, സുധീഷ അഞ്ചുതെങ്ങ് എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സഹായവുമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ സമന്താ പുഷ്പകുമാരിയെ പ്ലീസ് ഇന്ത്യ പ്രവര്‍ത്തകര്‍ യാത്രയാക്കി