പരീക്ഷാ തോല്‍വി; പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

July 29, 2021
170
Views

കൊല്ലം കടയ്‌ക്കലില്‍ 17 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കടയ്‌ക്കല്‍ കുമ്മിള്‍ തച്ചോണം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന വര്‍ഷയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ളസ് ടു പരീക്ഷയില്‍ തോറ്റതിലുള്ള വിഷമമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്ലസ് ടു പരീക്ഷാ ഫലത്തില്‍ ഒരു വിഷയത്തിനു പെണ്‍കുട്ടി തോറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് കുട്ടി കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. സംഭവം നടക്കുമ്ബോള്‍ കുട്ടിയുടെ സഹോദരനും അച്ഛനും ജോലിക്കു പോയിരിക്കുകയായിരുന്നു. അമ്മ റേഷന്‍ കടയില്‍ പോയി തിരികെ വന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസും ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *