ഇന്ന് രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും

October 22, 2021
123
Views

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10 മണിയോടെയാണ് അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എത് വിഷയത്തിലാണ് സംസാരിക്കുകയെന്ന് പരാമര്‍ശിച്ചിട്ടില്ല.

രാജ്യം ഇന്നലെ 100 ഡോസ് വാക്സിന്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന അറിയിപ്പ് വന്നത്.

വാക്സിന്‍ വിതരണത്തിലെ ചരിത്രനേട്ടത്തിന് പിന്നില്‍ ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളുടേയും 130 കോടി ജനങ്ങളുടേയും ഇന്ത്യന്‍ ശാസ്ത്രത്തിന്റേയും പ്രയത്നമാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു. നേട്ടത്തിന് പിന്നാലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Article Categories:
India · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *